spot_imgspot_imgspot_img

നടൻ അലൻസിയറിനെതിരേ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

Date:

തിരുവനന്തപുരം: നടൻ അലൻസിയറിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷൻ. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. വനിത കമ്മീഷൻ അധ്യക്ഷ പി. സതീദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാത്രമല്ല സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിനിടെ അലൻലസിയർ നടത്തിയ പരാമർശവും അങ്ങേയറ്റം അപലപനീയമാണെന്നും സതീദേവി പറഞ്ഞു. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തിലുള്ള പ്രതികരണം ഉചിതമായില്ലെന്നും പിന്നീട് പറ്റിയത് അബദ്ധമെന്ന് പറഞ്ഞ് തെറ്റ് തിരുത്തുമെന്നാണ് കരുതിയത് എന്നാൽ അതും ഉണ്ടായില്ലെന്നും സതീദേവി വ്യക്തമാക്കി.

ഇതിനുശേഷം അഭിമുഖം നടത്തിയ അവതാരകയോട് തികച്ചും മ്ലേച്ഛമായ പദപ്രയോഗങ്ങളിലൂടെയാണ് അലൻസിയർ സംസാരിച്ചത്. ഇതിനെതിരേ ചാനൽ പ്രവർത്തക നൽകിയ പരാതിയിൽ അലൻസിയറിനെതിരേ തിരുവനന്തപുരം റൂറൽ എസ്പി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp