spot_imgspot_imgspot_img

വാഹനയാത്രകാർക്ക് സുപരിചിതനായ ആ ട്രാഫിക് വാർഡൻ യാത്രയായി

Date:

കഴക്കൂട്ടം: കറുത്ത കണ്ണടയും ചൂടി   ആത്മാർത്ഥതോടെ ട്രാഫിക് ഡ്യൂട്ടി നോക്കിയിരുന്ന ദിലീപികുമാർ ഓർമ്മയായി. ശ്രീകാര്യത്തിനും മംഗലപുരത്തിനും ഇടയ്ക്കുള്ള പ്രധാന ജംഗ്ഷനുകളിൽ വർഷങ്ങളോളം ട്രാഫിക്ക് ഡ്യൂട്ടി നോക്കിയിരുന്ന റിട്ടേർഡ് സൈനിക ഉദ്യോഗസ്ഥനായ ദിലീപിനെ വാഹനയാത്രകാരായവ‌ർക്ക് സുപരിചിതനാണ്. തോന്നയ്ക്കലിനടുത്ത് ചെമ്പകമംഗലം വൈ.എം. എം ജംക് ഷനിൽ ശ്രീപത്മത്തിൽ വീട്ടിൽ താമസിക്കുന്ന റിട്ട.  സൈനിക ഉദ്യോഗസ്ഥനായ ദിലീപ് കുമാർ (55) പത്താം തീയതി രാവിലെ 10ഓടെ കാര്യവട്ടം ഗവ. എൽ.പി എസിനടുത്തുണ്ടായ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സിയിലിരിക്കവെയാണ് മരിച്ചത്.

ശ്രീകാര്യത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ദിലീപ് കുമാർ പട്ടത്തെ ട്രാഫിക് സ്റ്റേഷനിലേയ്ക്കു പോകുമ്പോഴാണ്  ദിലീപ് സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് ഇടിച്ചാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ദിലീപ് അരമണിക്കൂറോളം റോഡിൽ കിടക്കുകയും കഴക്കൂട്ടം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരിച്ചത്.

ഇടിച്ച കാർ നിർത്താതെ പോകുകയും പിന്നീട്  ട്രാഫിക്ക് പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരം തൈക്കാടുള്ള ഒരു വർക്കുഷോപ്പിൽ നിന്നാണ് ശ്രീകാര്യം പൊലീസ് കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യ: പത്മകുമാരി. മക്കൾ: ധനൂപ്, അനൂപ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp