spot_imgspot_imgspot_img

ഡെലിവറി ബോയിയെ മർദ്ദിച്ച് സാധനങ്ങളുമായി കടന്നയാൾ പിടിയിൽ

Date:

കഴക്കൂട്ടം: ഡെലിവറി ബോയിയെ മർദ്ദിച്ച് അവശനാക്കിയ ശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങുകയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആൾ പിടിയിൽ. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ തംബുരു എന്ന് വിളിക്കുന്ന വിഷ്ണു (24)വിനെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ ഞയറാഴ്ച ഉച്ചയോടെ മുണ്ടൻ ചിറക്ക് സമീപമായിരുന്നു സംഭവം.

ശാർക്കര സ്വദേശിയായ യുവാവ് ഓൺലൈൻ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനിടെ പ്രതി ഇയ്യാളെ ക്രൂരമായി മർദ്ദിച്ചു ശേഷം ഡെലിവറി ചേയ്യേണ്ട സാധനങ്ങൾ തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് പ്രതിയെ ഉടൻ തന്നെ പിടി കൂടുകയായിരുന്നു.

പോക്സോ കേസുൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണ് തംബുരു.
കഠിനംകുളം പോലീസ് ഇൻസ്പെക്ടൻ ചന്ദ്രദാസ്, സബ് ഇൻസ്പെക്ടർ ഷിജു എസ് എസ്, ജി എസ് ഐ ഷാബു, ജി എസ് സി പി ഒ ജ്യോതിഷ് കുമാർ, സി പി ഒ ഹാഷിം, സി പി ഒ പ്രവീൺ, എസ് ആർ സി പി ഒ ദീപക്, സിപിഒ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp