spot_imgspot_img

മദ്യലഹരിയിൽ ഫ്ലാറ്റിന് തീയിട്ട് 80 വയസുകാരിക്ക് പരിക്ക്; മകൻ കസ്റ്റഡിയിൽ

Date:

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂർ പുത്തൻപീടികയിൽ മകൻ
മദ്യലഹരിയിൽ ഫ്ലാറ്റിന് തീയിട്ട് വയോധികയ്ക്ക് പരിക്ക്. ഇവരുടെ ഇളയമകൻ ജുബിനാണ് ഫ്ലാറ്റിന് തീയിട്ടത്. 80 വയസുകാരി ഓമന ജോസഫിനാണ് പരിക്കേറ്റത്. നിസാര പരിക്കാണ്. ഇയാളെ പോലീസ് കസ്റ്റഡിലെടുത്തു. പ്രായമായ അമ്മ ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ചാണ് തീയിട്ടത്.

അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം. തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തം ഉണ്ടാകുമായിരുന്നെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

ഇയാൾക്കെതിരെ പരാതി നൽകാൻ അച്ഛൻ പോലീസ് സ്റ്റേഷനിൽ എത്തിയ സമയത്തായിരുന്നു അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾക്കെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ കൂറേ ദിവസങ്ങളായി തന്നെ കുടുംബാംഗങ്ങളുമായി ഇയാൾ വഴക്കിലായിരുന്നു. തീപിടുത്തത്തിൽ ഈ കുടുംബത്തിന്റെ ഫ്ലാറ്റ് പൂർണമായും കത്തി നശിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു

തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു....

സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര ഏപ്രിൽ 19-ന് ആരംഭിക്കും: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: "നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന...

തിരുവനന്തപുരം പൂജപ്പുരയിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം

തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2 ന്

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും....
Telegram
WhatsApp