spot_imgspot_imgspot_img

മുതലപ്പൊഴിയിൽ വീണ്ടും അപകടം;മത്സ്യതൊഴിലാളി മരിച്ചു

Date:

മത്സ്യബന്ധനത്തിന് പോകുന്നതിനിടെ ബോട്ടിലെ ഇരുമ്പ് കപ്പി തലയിൽ വീണ് മത്സ്യതൊഴിലാളി മരിച്ചു.
തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി തെരുവിൽ തൈവിളാകം വീട്ടിൽ മുഹമ്മദ് കുഞ്ഞിൻ്റെ മകൻ നൗഫൽ (38) ആണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെ പെരുമാതുറ മുതലപ്പൊഴിയിലാണ് സംഭവം.
പുതുക്കുറുച്ചി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്നതിനിടെ അഴിമുഖം പിന്നിട്ട ശേഷമായിരുന്നു അപകടം.
ശക്തമായ തിരയിൽ ബോട്ടിലെ ഇരുമ്പ് കപ്പി നൗഫലിൻ്റെ തലക്ക് പുറകിൽ വീഴുകയായിരുന്നു. ബോധരഹിതനായി നൗഫലിനെ കരക്കെത്തിച്ച ശേഷം ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അപകടത്തിൽ ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക്...

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; അല്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും; ഭീഷണിയുമായി നന്നമ്പ്ര പഞ്ചായത്ത് അംഗം

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത്...

മുംബൈ കൂട്ടമരണം; മരിച്ചവരുടെ ആന്തരികാവയവം പച്ചനിറം; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം; ജീവനനൊടുക്കിയത് തന്നെ..?

മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച...

തമിഴകം ആരു വാഴും.? വിജയ്‌യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലേക്ക്.? അണിയറയില്‍ നടക്കുന്നതെന്ത്.?

ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ...
Telegram
WhatsApp