
തിരുവനന്തപുരം: തനിക്ക് വേഗം മരിച്ച് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കാനാണ് ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഗം മരിച്ച് തനിക്ക് താഴമൺ കുടുംബത്തിൽ പുനർജനിക്കണമെന്നും തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്നുമാണ് ആഗ്രഹം. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണം. തന്റെ ഈ ആഗ്രഹം കണ്ഠര് രാജീവരുമായി പല തവണ പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ 2016 ൽ താൻ വിവാദത്തിൽ പെട്ടിരുന്നു. ബ്രാഹ്മണനാകണമെന്ന് ആവശ്യപ്പെട്ടു എന്ന നിലയിൽ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു എന്നും സുരേഷ് ഗോപി ആരോപിച്ചു.
കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. കരുവന്നൂരില്‍ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നതെന്നും സത്യം ദൈവത്തിന് അറിയാമെന്നും താരം പറഞ്ഞു.







