spot_imgspot_imgspot_img

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ

Date:

കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ മോഹിത് വർഗീസ് മാത്യു (36), തിരുവാർപ്പ് കാഞ്ഞിരംജെട്ടി ഭാഗത്ത് പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ്(26), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് പരുവക്കുളം വീട്ടിൽ ജിബിൻ പി.കെ(29), വേളൂർ ചുങ്കത്ത് മുപ്പതിൽ ഭാഗത്ത് 20 ൽചിറ വീട്ടിൽ രാജീവ് ഇ.എസ് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി പുത്തനങ്ങാടി ഭാഗത്ത് ബഹളം ഉണ്ടാക്കിയ ഇവരെ ഇവിടെനിന്നും പോലീസ് വാഹനത്തിൽ എത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന സമയം പുറകിലിരുന്ന ഇവര്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും, തുടർന്ന് സ്റ്റേഷനിൽ എത്തിച്ച സമയത്ത് ജീപ്പിൽ നിന്ന് ഇറങ്ങിയതിനു ശേഷവും ഇവർ സംഘം ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp