spot_imgspot_imgspot_img

അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കാനാണ് ആഗ്രഹം: സുരേഷ് ഗോപി

Date:

തിരുവനന്തപുരം: തനിക്ക് വേഗം മരിച്ച് അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കാനാണ് ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. കൊച്ചി പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേ​ഗം മരിച്ച് തനിക്ക് താഴമൺ കുടുംബത്തിൽ പുനർജനിക്കണമെന്നും തന്ത്രിമുഖ്യനായി അയ്യനെ ഊട്ടി ഉറക്കണമെന്നുമാണ് ആ​ഗ്രഹം. ശബരിമല ശാസ്താവിനെ അകത്തു കയറി തഴുകണം. തന്റെ ഈ ആഗ്രഹം കണ്ഠര് രാജീവരുമായി പല തവണ പങ്കുവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ 2016 ൽ താൻ വിവാദത്തിൽ പെട്ടിരുന്നു. ബ്രാഹ്മണനാകണമെന്ന് ആവശ്യപ്പെട്ടു എന്ന നിലയിൽ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു എന്നും സുരേഷ് ഗോപി ആരോപിച്ചു.

കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ സി മൊയ്തീന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും സുരേഷ് ഗോപി മറുപടി നല്‍കി. കരുവന്നൂരില്‍ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നതെന്നും സത്യം ദൈവത്തിന് അറിയാമെന്നും താരം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp