spot_imgspot_imgspot_img

കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ

Date:

വിളപ്പിൽശാല: കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. വിളപ്പിൽശാല പുളിയറ കോണത്ത് വച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറെ ബസ്സിനകത്ത് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പുളിയറക്കോണം സ്വദേശി 33 വയസ്സുള്ള സുബ്രഹ്മണ്യനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.

പുളിയറക്കോണത്ത് റോഡ് സൈഡിൽ തട്ടിട്ട് ലോട്ടറി കച്ചവടം നടത്തി വന്നിരുന്ന സുബ്രഹ്മണ്യന്റെ ലോട്ടറിയിലെ തട്ട് മറയ്ക്കുന്ന തരത്തിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്തതാണ് ഡ്രൈവറെ മർദ്ദിച്ചതിനുള്ള കാരണം. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവറായ പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി 47 വയസ്സുള്ള ജയമോഹനോട് പ്രതിയായ സുബ്രഹ്മണ്യൻ ചീത്ത വിളിച്ചുകൊണ്ട് വാഹനം മാറ്റുവാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ബസ്സിൽ ചാടി കയറി കഴുത്തിൽ കുത്തി പിടിച്ച് മാരകമായി മർദ്ധിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് പുളിയറക്കോണത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു . പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp