spot_imgspot_imgspot_img

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തനെ പുറത്താക്കണം: പ്രസ് ക്ലബ്

Date:

തിരുവനന്തപുരം : മാധ്യമപ്രവർത്തകരെ തെണ്ടാൻ പോകാൻ ഉപദേശിക്കുന്ന മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ദത്തൻ കേരളത്തിന് അപമാനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് കുറ്റപ്പെടുത്തി. ആ പരാമർശം പിൻവലിച്ച് മാധ്യമ സമൂഹത്തോട് മാപ്പ് പറയാൻ ദത്തൻ തയ്യാറാകണം.

പ്രതിപക്ഷത്തിന്റെ ഉപരോധം കാരണം സെക്രട്ടറിയേറ്റിൽ കടക്കാനാവാതെ തെരുവിലൂടെ നടന്ന ദത്തനോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരെയാണ് മറ്റു പണിയൊന്നുമില്ലെങ്കിൽ തെണ്ടാൻ പോകാൻ ഉപദേശിച്ചത്. തൊഴിലില്ലാത്ത ചെറുപ്പക്കാരെല്ലാം തെണ്ടാൻ പോകണമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് നൽകുന്നത്.

ഇത്തരമൊരാളിൽ നിന്നും ഉപദേശം സ്വീകരിക്കുന്ന മുഖ്യമന്ത്രി അപകടത്തിൽ ചെന്ന് ചാടുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. റിട്ടയർ ചെയ്തതിനുശേഷം ചില നേതാക്കളുടെ പാദസേവ ചെയ്ത് യുവാക്കളുടെ തൊഴിലവസരങ്ങൾ തട്ടിയെടുത്ത് ഉപദേഷ്ടാവായി ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ദത്തനാണ്, മാന്യമായി മാധ്യമപ്രവർത്തനം നടത്തുന്നവരോട് തെണ്ടാൻ പോകണമെന്ന് പുലഭ്യം പറയുന്നത്. മാധ്യമ പ്രവർത്തകരെയും ജനാധിപത്യ സമൂഹത്തെയും അപമാനിച്ച ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp