spot_imgspot_imgspot_img

പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതികൾ പിടിയിൽ

Date:

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നാലുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ അന്യസംസ്ഥാനത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. കുറുപ്പംപടി വടക്കാട്ടുപടിയിൽ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം കാട്ടിയ 2 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസം സ്വദേശികളായ ഉബൈദുള്ള, സജാലാല്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു.

പ്രതികളെ കുട്ടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കല്‍ പരിശോധനക്കുശേഷം ബാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് വടക്കാട്ടുപടിയിലെ പ്ലൈവുഡ് ഫാക്‌ടറിയിലാണ് സംഭവം നടന്നത്. പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ശാരീരികമായ അസ്വസ്ഥതകൾ കുട്ടി കാട്ടുന്നതു കണ്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp