
ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. വീരഭദ്ര നഗറിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ഗാരേജിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. നിർത്തയിട്ടിരുന്ന പത്തോളം ബസുകൾ കത്തി നശിച്ചു.തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്. അതെ സമയം അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തി. തീ പിടിത്തതിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


