News Week
Magazine PRO

Company

Share This Post
spot_imgspot_img

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കലിന് നിയന്ത്രണം

Date:

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. പടക്കം പൊട്ടിക്കാനുള്ള സമയം രണ്ട് മണിക്കൂർ മാത്രമാണെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. രാത്രി എട്ട് മുതൽ പത്ത് വരെയാണ് സമയം. ക്രിസ്മസിനും പുതുവര്‍ഷത്തിനും രാത്രി 11.55 മുതല്‍ 12.30 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ.

മാത്രമല്ല ആഘോഷങ്ങൾക്ക് അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹ​രിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചുമതല നൽകിയിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബെവ്കോ ഗോഡൗണിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ

തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർ‌ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ...

മന്ത്രിയുടെ സമയംകാത്ത് എസ്എറ്റിയിലെ യൂറോ ഡയനാമിക് യൂണിറ്റ്

തിരുവനന്തപുരം: കുട്ടികളുടെ കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി എസ്എറ്റി ആശുപത്രിയില്‍ സ്ഥാപിച്ച...

സി.ബി.എസ്.ഇ പരീക്ഷാഫലം, കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം

കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...

തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദ്ദനം. സീനിയർ അഭിഭാഷകൻ ബെയ്‌ലിനാണ്...
Telegram
WhatsApp
05:23:13