
കഴക്കൂട്ടം : മേനകുളം പാർവതി പുത്തനാറിന് സമീപം മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കേസിലെ അഞ്ചാം പ്രതിയെയാണ് പൊലീസ് സംഘം പിടികൂടിയത്. മേനംകുളം സ്വദേശി 27 വയസുള്ള സജിൻ ലാൽ ആണ് അറസ്റ്റിലായത് .
രണ്ടാഴ്ചയ്ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേനംകുളം പാർവതീ പുത്തനാറിന് സമീപം എട്ടംഗ സംഘം മദ്യപിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന മുട്ടത്തറ സ്വദേശി വിഷ്ണുവിനെ ഏഴംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ നാല് പ്രതികളെ കഴക്കുട്ടം പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. സജിൻ ലാലിന്റെ പേരിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷനിലും കേസ് ഉണ്ട്. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണ്.







