spot_imgspot_imgspot_img

മുന്‍ എംഎല്‍എ ആര്‍ രാമചന്ദ്രന്‍ അന്തരിച്ചു

Date:

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി മുന്‍ എം.എല്‍.എയും സിപിഐ നേതാവുമായ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പുലർച്ചെ 3.55നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ച ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യനില വഷളായതോടെ ഒരാഴ്ച മുമ്പ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

2016ലാണ് കരുനാഗപ്പള്ളിയില്‍ നിന്നും നിയമസഭയിലെത്തിയത്. സിപിഐ മുൻ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം തുടങ്ങിയത്.

മൃതദേഹം ഉച്ചയോടെ കരുനാഗപ്പള്ളിയിലെത്തിക്കും. തുടർന്ന് പാർട്ടി ഓഫീസിൽ പൊതു ദർശനത്തിനു ശേഷം സംസ്‌കാരം നാളെ കരുനാഗപ്പള്ളിയിലെ വീട്ടുവളപ്പില്‍ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp