spot_imgspot_img

ഏകദിന സംഗമം ‘ ഉയരെ 2023’ ഒ.എസ് അംബിക എം എൽ എ ഉദ്ഘാടനം ചെയ്തു

Date:

spot_img

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ആറ്റിങ്ങൽ ബി ആർ സിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികളുടെ ഏകദിന സംഗമം ‘ ഉയരെ 2023’ മണനാക്ക് റോയൽ കാസ്‌ലെ റിസോർട്ടിൽ വച്ച് നടന്നു. ആറ്റിങ്ങൽ നിയോജകമണ്ഡലം എംഎൽഎ ഒ.എസ് അംബിക അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.
മണനാക്ക് പഞ്ചായത്ത് പ്രസിഡൻറ് നഹാസ് അധ്യക്ഷയായ യോഗത്തിൽ എസ് എസ് കെ ജില്ല പ്രോജക്ട് കോഡിനേറ്റർ ജവാദ് മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജയന്തി, വാർഡ് മെമ്പർ സോഫിയ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് ചെയർമാൻ വിനയ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആറ്റിങ്ങൽ ബി ആർ സി ബിപിസി വിനു എസ് ഈ പ്രോഗ്രാമിന് സ്വാഗതവും ട്രെയിനർ ലീന എസ് എൽ നന്ദിയും പറഞ്ഞു. കേരളത്തിൻറെ തനത് കലയായ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളും വിശിഷ്ടാതിഥികളും റിസോർട്ടിൽ എത്തിയത്. 30 കുട്ടികളും അവരുടെ രക്ഷിതാക്കളും എസ് എസ് കെ പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്ത ഉയരെ പ്രോഗ്രാമിൽ കുട്ടികളും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു.

വീടിനുള്ളിൽ കഴിയുന്ന കുട്ടികൾക്ക് ഇത്തരത്തിൽ കായൽ കാഴ്ചകൾ കാണാനും ഒരു പകൽ സന്തോഷത്തോടെ കഴിച്ചു കൂട്ടാനും അവസരം ഒരുക്കിയ എസ് എസ് കെ യുടെ തീരുമാനത്തെ കുറിച്ച് രക്ഷിതാക്കളും ജനപ്രതിനിധികളും നല്ല അഭിപ്രായമാണ് പറഞ്ഞത്. രാവിലെ ചായയും സ്നാക്സും ഉച്ചയ്ക്ക് ബിരിയാണിയുംവൈകുന്നേരം ഐസ്ക്രീമും നൽകി.

പങ്കെടുത്ത എല്ലാ കുട്ടികൾക്കും മൊമെന്റോയും സർട്ടിഫിക്കറ്റും ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, പഠനോപകരണങ്ങൾ എന്നിവ അടങ്ങുന്ന കിറ്റും നൽകി. രാവിലെ 10.00 മണി മുതൽ വൈകുന്നേരം 4.00 മണിവരെ ദന്തൽ ക്യാമ്പ്, മോട്ടിവേഷൻ ക്ലാസ്സ്, കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിവിധ കലാപരിപാടികൾ, ഇടയ്ക്കൊട് ജി എൽ പി എസ് പ്രഥമ അധ്യാപകൻ ജയകുമാരൻആശാരി അവതരിപ്പിച്ചനാടൻ പാട്ട് എന്നിവ പരിപാടിക്ക് മുതൽക്കൂട്ടായി .തുടർന്ന് കുട്ടികൾക്ക് കായൽ കാഴ്ചകൾ കാണാനുള്ള അവസരം ഒരുക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp