spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നവകേരള ബസിനു മുന്നിൽ ചാടി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകർക്ക് പിന്തുണയുമായിട്ടാണ് താരം രംഗത്തെത്തിയത്. ജനങ്ങൾക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുകൊണ്ടതും വണ്ടിയ്ക്ക് മുന്നില്‍ ചാടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്നും അവരെ നമ്മൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണകൂടം തെറ്റു കാണിച്ചാൽ അത് ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷത്തിൻ്റെ ധർമ്മം. യൂത്ത് കോണ്‍ഗ്രസ് ആയതിനാല്‍ അവരെ മാറ്റി നിറുത്തേണ്ടതില്ല. തിരഞ്ഞെടുത്ത ഉത്തരവാദിത്വം പേറുന്ന ആളുകള്‍ പോലും എന്താ ചെയ്തതെന്ന് വ്യക്തതയില്ലാത്ത രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp