spot_imgspot_imgspot_img

സന്നിധാനത്ത് അയ്യപ്പഭക്തരുടെ തിരക്കേറുന്നു

Date:

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് വർധിക്കുന്നു. മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്നലെയാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത്. ഇന്നലെയാണ് മാത്രം 70,000-ത്തിലധികം ഭക്തരാണ് ശബരിമലയിൽ എത്തിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നും ശബരിമലയിൽ തിരക്ക് വർദ്ധിക്കുമെന്നാണ് കണക്ക്. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടൊപ്പം സ്പോട്ട് ബുക്കിം​ഗ് വഴിയും തീർത്ഥാടകരെത്തും. മാത്രമല്ല തിരക്ക് കണക്കിലെടുത്ത് തീർത്ഥാടനത്തിനെത്തുന്ന കുട്ടികൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്പയിൽ ഗാർഡ് സ്റ്റേഷനോട് ചേർന്ന് കുട്ടികളുടെ കയ്യിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ടാഗ് കെട്ടി നൽകുന്നുണ്ട്. ഒപ്പമുള്ളവരുടെ ഫോൺ നമ്പറും പേരും രേഖപ്പെടുത്തി ഇത് കയ്യിൽ ഒട്ടിച്ചാകും സന്നിധാനത്തേക്ക് വിടുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp