spot_imgspot_imgspot_img

വ്യോമസോനാ പരിശീലന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ മരിച്ചു

Date:

ഹൈദരാബാദ്: വ്യോമസോനാ പരിശീലന വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു. തെലങ്കാനയിലാണ് സംഭവം. ഒരു പരിശീലകനും ഒരു കേഡറ്റുമാണ് മരിച്ചത്. എയർഫോഴ്സ് ട്രെയിനർ വിമാനമാണ് മേദക് ജില്ലയിൽ തകർന്നുവീണത്. അപകട കാരണം കണ്ടെത്താനായി സേന അന്വേഷണം തുടങ്ങി.

ദൈനംദിന പരിശീലനത്തിന്‍റെ ഭാഗമായി ഹൈദരാബാദ് എയർഫോഴ്സ് അക്കാദമിയിൽ നിന്നു പറന്നുയർന്ന വിമാനമാണ് തകർന്നുവീണത്. ഇന്ന് രാവിലെ 8:55 നായിരുന്നു അപകടം. പിസി 7 എംകെ II വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാറക്കല്ലുകൾക്കിടയിൽ പതിച്ച് വിമാനം തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൈലറ്റുമാരുടെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. ഒരു പരിശീലകനും ട്രെയിനി പൈലറ്റുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp