spot_imgspot_img

മണ്മറഞ്ഞ പ്രതിഭകൾക്ക് മേള ആദരവ് അർപ്പിച്ചു

Date:

spot_img

തിരുവനന്തപുരം: ഒരു വർഷത്തിനുള്ളിൽ കലാലോകത്തോട് വിടപറഞ്ഞ ചലച്ചിത്ര പ്രതിഭകൾക്ക് രാജ്യാന്തര മേളയിൽ ആദരം. സംവിധായകരായ കെ ജി ജോർജ് , സിദ്ധിഖ് ,കെപി ശശി, നടന്മാരായ ഇന്നസെന്റ്, മാമൂക്കോയ, നിർമ്മാതാക്കൾ കെ രവീന്ദ്രൻ, പി വി ഗംഗാധരൻ, നിരൂപകനായിരുന്ന ഡെറിക് മാൽകം എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിച്ചത് .

ചടങ്ങിൽ കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ അധ്യക്ഷനായി. അക്കാദമി ചെയർമാൻ രഞ്ജിത്ത്, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, നടൻ മുകേഷ് ,സംവിധായകരായ ടി വി ചന്ദ്രൻ, ജിയോ ബേബി, സിബി മലയിൽ, കമൽ, ഫാദർ ബെന്നി ബെനടിക്ട് എന്നിവർ പങ്കെടുത്തു .തുടർന്ന് മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശിപ്പിച്ചു.

കെ.ജി ജോര്‍ജിനെക്കുറിച്ച് ഡോ.ഷാഹിന കെ. റഫീഖ് എഡിറ്റ് ചെയ്ത ‘ഉള്‍ക്കടലിന്റെ ആഴക്കാഴ്ചകള്‍’, കെ.പി ശശിയെക്കുറിച്ച് മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്ത ‘മനുഷ്യാവകാശങ്ങളുടെ മൂന്നാം കണ്ണ് , താഹാ മാടായി എഡിറ്റ് ചെയ്ത ‘സിനിമാനാടന്‍ മാമുക്കോയ’, ഇന്നസെന്റിനെക്കുറിച്ച് അനില്‍കുമാര്‍ തിരുവോത്ത് എഡിറ്റ് ചെയ്ത ‘നര്‍മ്മരസതന്ത്രം’, സിദ്ദിഖിനെക്കുറിച്ച് ബെല്‍ബിന്‍ പി ബേബി എഡിറ്റ് ചെയ്ത ചിരിയുടെ ‘ഗോഡ്ഫാദര്‍’, ജനറല്‍ പിക്‌ചേഴ്‌സ് രവിയെക്കുറിച്ച് നീലന്‍ എഡിറ്റ് ചെയ്ത ‘നല്ല സിനിമ :ഒരു സമര്‍പ്പിത സഞ്ചാരം’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത് . തുടർന്ന് കെജി ജോർജ്ജ് സംവിധാനം ചെയ്ത യവനിക പ്രദർശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...
Telegram
WhatsApp