spot_imgspot_imgspot_img

നവകേരള സദസ്സ്: വികസന വീഡിയോ പ്രദർശനത്തിന് തുടക്കം

Date:

തിരുവനന്തപുരം: നവകേരള സദസ്സിന്റെ പ്രചരണാർത്ഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന വികസന വീഡിയോ പ്രചാരണത്തിന് വട്ടിയൂർക്കാവിൽ തുടക്കമായി. തുടർന്ന് തിരുവനന്തപുരം, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലും പരിപാടികൾ നടന്നു.

കല്ലറ ജങ്ഷനിൽ നടന്ന വീഡിയോ പ്രദർശനം ഡി കെ മുരളി എം. എൽ. എ ഉദ്ഘാടനം ചെയ്തു. നടക്കില്ലെന്ന് കരുതി ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ, ദേശീയ പാത വികസനം തുടങ്ങിയ നിരവധി പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ് സംസ്ഥാന സർക്കാർ മുന്നേറുന്നതെന്ന് എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ ഏഴര വർഷം ഓരോ നിയോജക മണ്ഡലങ്ങളിലും നടന്ന വികസന നേട്ടങ്ങളും നവകേരള സദസ്സിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന സന്ദേശവും ഉൾപ്പെടുന്ന വീഡിയോ പ്രചാരണം ഇന്ന് ( ഡിസംബർ 12 ) വർക്കല, ചിറയിൻകീഴ് ആറ്റിങ്ങൽ കഴക്കൂട്ടം മണ്ഡലങ്ങളിലുമെത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp