spot_imgspot_imgspot_img

മലയാളിയെ ലോകസിനിമ കാണാൻ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികൾ: ഓപ്പൺ ഫോറം

Date:

തിരുവനന്തപുരം: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞു വരുന്ന കാലത്ത് കലാകാരന്റെ നിലപാടുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുന്ന ഐ എഫ് എഫ് കെ യ്ക്ക് പ്രാധാന്യം വർധിച്ചു വരുന്നതായി സംവിധായകൻ ടി വി ചന്ദ്രൻ. സാംസ്കാരികമായ പൊതു ഇടങ്ങൾ കുറഞ്ഞുവരുന്നതിനാൽ മേളയ്ക്കുള്ള പ്രസക്തി വർഷം തോറും വർധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മലയാളിയെ ലോക സിനിമകാണാൻ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികളാണെന്ന് സംവിധായകൻ കെ എം കമൽ പറഞ്ഞു . പ്രാരംഭഘട്ടങ്ങളിൽ മുൻനിര ചലച്ചിത്ര പ്രവർത്തകർ അവഗണിച്ച ചലച്ചിത്ര മേളയുടെ മുഖ്യധാരയിലേക്ക് ഇപ്പോൾ അവർ തന്നെ ആർജവത്തോടെ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിനിമ രാഷ്ട്രീയപരമായ ഒരു ആയുധം കൂടിയാണെന്ന് കാണിച്ചുകൊടുക്കാൻ ഫിലിം സൊസൈറ്റികൾക്ക് സാധിച്ചുവെന്ന് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവിള പറഞ്ഞു.

ചടങ്ങിൽ വിജയ മുലയ് സ്മാരക പുരസ്കാരം ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അമിതാവ ഘോഷ് അടൂർ ഗോപാലകൃഷ്ണനിൽനിന്നും ഏറ്റുവാങ്ങി. തുടർന്ന് ഋത്വിക് ഘട്ടക് അവാർഡ് നേടിയ ഫിലിം സൊസൈറ്റി പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാർദ്ദനനെ ആദരിച്ചു.

ഫിലിം ആക്ടിവിസ്റ് വി. കെ . ജോസഫ്, വിഘ്‌നേഷ്. പി. ശശിധരൻ തുടങ്ങിയവർ ഓപ്പൺ ഫോറത്തിൽ പങ്കെടുത്തു. പ്രേമേന്ദ്ര മജുംദാർ മോഡറേറ്ററായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...

മുരുക്കുംപുഴ തോപ്പ് മുക്ക് – വരിക്കുമുക്ക് റോഡിൽ ഓട നിർമ്മാണം ആരംഭിച്ചു

കഴക്കൂട്ടം: ചിറയിൻകീഴ് - കണിയാപുരം റോഡിൽ വർഷങ്ങളായി യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ വെള്ളക്കെട്ടിന്...

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...
Telegram
WhatsApp