spot_imgspot_imgspot_img

നവകേരള സദസ്സ് : വിദ്യാർത്ഥികളുടെ തിരുവാതിര അരങ്ങേറി

Date:

തിരുവനന്തപുരം: നവകേരള സദസ്സിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിൽ വിദ്യാർത്ഥികളുടെ തിരുവാതിര സംഘടിപ്പിച്ചു. കഴക്കൂട്ടം ഹയർ സെക്കണ്ടറി സ്കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേനേടിയ തന്മയ സോൾ തിരുവാതിര ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ നവകേരള സദസ്സ് ജനപങ്കാളിത്തത്തോടെ വിജയമാക്കി തീർക്കണമെന്ന് എം.എൽ. എ പറഞ്ഞു. കഴക്കൂട്ടം സ്കൂളിലെയും സർക്കാർ വനിതാ ഐ.ടി.ഐ ലെയും വിദ്യാർത്ഥികളായ 108 പെൺകുട്ടികളാണ് തിരുവാതിരയ്ക്ക് ചുവടുകൾ വച്ചത്.

കഴക്കൂട്ടം കൗൺസിലർ എൽ .എസ് കവിത ചടങ്ങിൽ അധ്യക്ഷയായി.
കൗൺസിലർമാരായ ഡി.രമേശൻ, ശ്രീദേവി,ബി.നാജ, സംഘടക സമിതി കൺവീനറും ജില്ലാ സപ്ലൈ ഓഫീസറുമായ കെ. അജിത് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ എന്നിവരും പങ്കെടുത്തു.

നവകേരളസദസിനോട് അനുബന്ധിച്ച് ചൊവ്വാഴ്ച ക്രിക്കറ്റ് ടൂർണമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. കൂടാതെ ചെമ്പഴന്തി ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ ആഡിറ്റോറിയം, ശ്രീനാരായണ ഗുരുകുലത്തിൽ മണ്ഡലത്തിലെ കാർഷിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് “നവകേരളം കർഷകരിലൂടെ” എന്ന വിഷയത്തിൽ കർഷകസംഗമവും കിസാൻമേളയും നടക്കും.കർഷക സംഗമത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രിയായ എം. വിജയകുമാർ നിർവഹിക്കും. മുൻകൃഷി മന്ത്രിയായ വി. എസ് സുനിൽ കുമാർ മുഖ്യ അതിഥിയാകും. രാവിലെ 10 മണി മുതൽ സർക്കാർ സ്ഥാപനങ്ങൾ, കൃഷിക്കൂട്ടങ്ങൾ, കർഷകർ എന്നിവരുടെ നവസംരംഭങ്ങളുടേയും ആശയങ്ങളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2 മണിമുതൽ “നല്ലകൃഷി മുറകളും സുരക്ഷിത ഭക്ഷണവും നവകേരളത്തിനായി” എന്ന വിഷയത്തിൽ സെമിനാറും തുടർന്ന് കർഷകസംഗമവും ഉണ്ടായിരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp