spot_imgspot_imgspot_img

ഗവർണർക്കെതിരെ ആളെവിട്ടത് മുഖ്യമന്ത്രി തന്നെ; വി ഡി സതീശൻ

Date:

തിരുവനന്തപുരം: ഗവ‍ർണറുടെ നേരെ കഴിഞ്ഞ ദിവസം നടന്ന എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുക്കുമോയെന്ന് വി ഡി സതീശൻ ചോദിച്ചു. മാത്രമല്ല തന്നെ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി ക്രിമനലുകളെ അയച്ചു എന്ന് ഗവർണർ ആരോപിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യ സംഭവം ആണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അറിവില്ലാതെ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ തുടർച്ചയായി കരിങ്കൊടി കാണിക്കില്ലെന്ന് വ്യക്തമാണെന്നും എസ് എഫ് ഐ പ്രവർത്തകർ വാഹനത്തിന് മുന്നിൽ ചാടി കരിങ്കൊടി കാണിക്കുമ്പോൾ ആരാണ് ‘രക്ഷാപ്രവർത്തനം’ നടത്തേണ്ടത് എന്ന് കൂടി മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp