spot_imgspot_imgspot_img

ഭിന്നശേഷിക്കാരിയായ എട്ടു വയസുകാരിയെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തി

Date:

തിരുവനന്തപുരം: ഭിന്നശേഷികാരിയായ മകളെ കൊലപ്പെടുത്തി അമ്മ. ചിറയിൻകീഴാണ് സംഭവം. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ എട്ടു വയസുകാരി അനുഷ്കയെയാണ് അമ്മ കിണറ്റിൽ തള്ളിയിട്ടു കൊലപെടുത്തിയത്. ഈ മാസം 19 മുതൽ യുവതിയെയും കുട്ടിയെയും കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ചിറയിൻകീഴ് പോലീസിൽ പരാതി നൽകുകയും തുടർന്ന് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്തിരുന്നു.

പൊലീസ് അന്വേഷണം വ്യാപകമായി തുടരുന്നതിനിടെയാണ് അമ്മ മിനി ഇന്ന് ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചത്. അമ്മ മിനി തന്നെയാണ് കുട്ടിയെ കിണറ്റിൽ തള്ളിയിട്ടുവെന്ന് പോലീസിനോട് പറഞ്ഞത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്നാണ് അമ്മയുടെ മൊഴി. ഫോറൻസിക്, വിരളടയാള വിദഗ്ധർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp