spot_imgspot_imgspot_img

കുളത്തൂർ മൺവിളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: കുളത്തൂർ മൺവിളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രാജേന്ദ്ര ബാബു പിടിയിൽ. 12 വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. 2006 ലാണ് കൊലപാതകം നടന്നത്.

ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പല ജോലികൾ ചെയ്താണ് ഇയാൾ കഴിഞ്ഞ 12 വർഷം കഴിഞ്ഞിരുന്നത്. നിലവിൽ ഇടുക്കിയിലെ ഒരു എസ്റ്റേറ്റിൽ മാനേജറായി ജോലി ചെയ്യവെയാണ് പിടിയിലായത്.

രണ്ടാം പ്രതിയായ രാജേന്ദ്ര ബാബുവിനെ ഇടുക്കി പാമ്പാടുംപാറയിൽ നിന്നാണ് പിടികൂടിയത്. തുമ്പ എസ് എച്ച് ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ് സി പി ഒ സജാദ് ഖാൻ സി പി ഒമാരായ അൻസിൽ, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന റോഡുകൾ...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
Telegram
WhatsApp