spot_imgspot_imgspot_img

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

Date:

തിരുവനന്തപുരം:കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ജനുവരി മൂന്ന് മുതൽ 10 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.

ജനുവരി മൂന്നിന് ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, മേനംകുളം, ചെറുവയ്ക്കൽ വില്ലേജുകളുടെ സിറ്റിങ് കുളത്തൂർ ഗ്രന്ഥശാലയിൽ നടക്കും. ജനുവരി നാലിന് മാണിക്കൽ, കോലിയക്കോട് വില്ലേജുകളിലെ സിറ്റിങ് മാണിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലും ജനുവരി അഞ്ചിന് കൊടുവഴന്നൂർ വില്ലേജ് സിറ്റിങ്് കൊടുവഴന്നൂർ സഹകരണബാങ്കിൽ വെച്ചും നടക്കും. ജനുവരി ആറിന് വെമ്പായം, തേക്കട, വട്ടപ്പാറ വില്ലേജുകളിലെ സിറ്റിങ്് വെമ്പായം ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 8 ന് കാരോട്, പരശുവയ്ക്കൽ, കുളത്തൂർ വില്ലേജുകളിലെ സിറ്റിങ്് കാരോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി ഒൻപതിന് മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ വില്ലേജുകളിലെ സിറ്റിങ് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി പത്തിന് ആനാവൂർ, കുന്നത്തുകാൽ, കൊല്ലയിൽ വില്ലേജുകളിലെ സിറ്റിങ്് കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലുമാണ് നടക്കുന്നത്.

പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2729175, 8075649049

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp