spot_imgspot_imgspot_img

ബൈക്കിടിച്ച് പന്നി ചത്തു; യുവാവിന് ഗുരുതര പരിക്ക്

Date:

പോത്തൻകോട്: അയിരൂപ്പാറ ചാരുംമൂട്ടിൽ ബൈക്കിന് മുന്നിൽ ചാടിയ കാട്ടുപന്നി ബൈക്കിടിച്ചു ചത്തു. ബൈക്കിൽ നിന്നു് തെറിച്ചുവീണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 11.30ന് ചാരുംമൂട് ജംഗ്ഷനിലാണ് സംഭവം. റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കിടിച്ച് തെറിച്ചുവീണു് ഒരുമണിക്കൂർ കഴിഞ്ഞാണ് ചത്തത്. അയിരൂപ്പാറ ഭാഗത്തുനിന്നും ബൈക്കോടിച്ചു വന്ന ഭഗവതിപുരം തുളസി ഭവനിൽ അഭിമന്യു(28)വാണ് പന്നിയെ ഇടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണത്‌. തലയ്ക്ക് ഗുരുതരമായും ദേഹമാസകലവും പരിക്കേറ്റ യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോത്തൻകോട്‌നിന്നും പൊലീസും പാലോടുനിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തി ചത്ത പന്നിയെ സ്ഥലത്തുനിന്നും മാറ്റി.
—————————————————
*ഗൃഹനാഥയെ വീട്ടിൽ കയറി പന്നി ആക്രമിച്ചു,വിളി കേട്ടെത്തിയ
അയൽവാസിയെ പന്നി ഓടിച്ചിട്ടുകുത്തി*

പോത്തൻകോട് : വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. ഞായറാഴ്ച രാവിലെ 7 30നാണ് സംഭവം. മൈപറമ്പ് നവനീതത്തിൽ
രാജാമണി (55)യെയാണു് ആക്രമിച്ചത്‌. കസേര കുത്തി മറിച്ചിട്ടപ്പോൾ ഭയന്ന വീട്ടമ്മയുടെ വിളി കേട്ട് ഓടിയെത്തിയ അയൽപക്കത്തു താമസിക്കുന്ന സഹോദരനായ ഗൃഹനാഥനെയും വീട്ടിൽ നിന്നിറങ്ങി വന്ന കാട്ടുപന്നി ആക്രമിച്ചു.

പോത്തൻകോട് പ്ലാമൂട് മൈപ്പറമ്പ് അഞ്ജലി ഭവനിൽ രാധാകൃഷ്ണൻ നായർ(53)ക്കാണ് പന്നിയുടെ കുത്തേറ്റത്. ഓട്ടോ ഡ്രൈവറാണ് രാധാകൃഷ്ണൻ. ഓടിരക്ഷപ്പെടാൻ ശ്രമിച്ച
ഗൃഹനാഥനെ പിന്നിൽനിന്നും പാഞ്ഞെത്തിയ പന്നി കാലിൽ കുത്തുകയായിരുന്നു.
കുത്തിൻ്റെ ആഘാതത്തിൽ തറയിൽ നിന്നും ഉയർന്നുപൊങ്ങി വീണ ഗൃഹനാഥന് കാൽമുട്ടിൽ പന്നിയുടെ കുത്തേറ്റ് ആഴത്തിൽ മുറിവുണ്ടായി. കന്യാകുളങ്ങര ആരോഗ്യകേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേവിഷ ബാധക്കുള്ള വാക്‌സിൻ അടക്കമുള്ള ചികിത്സ വേണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു.

പോത്തൻകോട് പഞ്ചായത്തിലെ പ്ലാമൂട്, മേലേവിള, അയിരൂപ്പാറ,വാർഡുകളിലും
തിരുവനന്തപുരം നഗരസഭയുടെ കാട്ടായിക്കോണം ഞാണ്ടൂർക്കോണം വാർഡുകളിലും സന്ധ്യ മുതൽ പ്രഭാതം വരെയും കാട്ടുപന്നിയുടെ ആക്രമണം
രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; അല്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും; ഭീഷണിയുമായി നന്നമ്പ്ര പഞ്ചായത്ത് അംഗം

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത്...

മുംബൈ കൂട്ടമരണം; മരിച്ചവരുടെ ആന്തരികാവയവം പച്ചനിറം; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം; ജീവനനൊടുക്കിയത് തന്നെ..?

മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച...

തമിഴകം ആരു വാഴും.? വിജയ്‌യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലേക്ക്.? അണിയറയില്‍ നടക്കുന്നതെന്ത്.?

ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ...

ബംഗാളില്‍ മമതയുഗം അവസാനിച്ചു; നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; സത്യപ്രതിജ്ഞ മേയ് ഒന്‍പതിന്.? രാജി വയ്ക്കാതെ മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിച്ച് ഗവര്‍ണര്‍...
Telegram
WhatsApp