spot_imgspot_imgspot_img

സഭാ നടപടി ക്രമങ്ങളെ അറിയുന്നതിനും പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള മികച്ച സംരഭമാണ് ഗ്രീൻ അസംബ്ലി ; സ്പീക്കർ

Date:

തിരുവനന്തപുരം: ദേശീയ പരിസ്ഥിതി കാമ്പയിനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രീൻ പാർലമെന്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സഭാ നടപടി ക്രമങ്ങളെ അറിയുന്നതിനും പാരിസ്ഥിതിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള മികച്ച സംരഭമാണ് ഗ്രീൻ അസംബ്ലിയെന്ന് സ്പീക്കർ.

മാലിന്യങ്ങൾ കുന്നു കൂടുകയും തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യവും നമുക്ക് മുന്നിലുണ്ട്. മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കണം. കാലം തെറ്റി ചെയ്യുന്ന മഴയും പ്രളയവുമടക്കമുളള ദുരന്തങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമാണ്. ഇതിനെതിരെ പ്രതിരോധം തീർക്കാർ മികച്ച ബോധവൽക്കരണം നടത്തണമെന്നും സ്പീക്കർ പറഞ്ഞു.

സെക്രട്ടറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ നടന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ.സി അനിൽകുമാർ, നിയമസഭാ സെക്രട്ടറി ഷാജി സി ബേബി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ജെ തങ്കമണി എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....

വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്; വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്ന് ട്രംപ്

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് മാധ്യമ പ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെടിവെപ്പ്....

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...
Telegram
WhatsApp