spot_imgspot_img

രാജ്യാന്തര കായിക ഉച്ചകോടി: ആവേശം പകർന്ന് അമ്പെയ്ത്ത്, കിക്ക് ബോക്സിങ് മത്സരങ്ങൾ

Date:

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ (ഐഎസ്എസ്കെ) ആദ്യദിനത്തിൽ നടന്ന അമ്പെയ്ത്ത്, കിക്ക്‌ ബോക്സിങ് മത്സരങ്ങൾ കാണികൾക്ക് ആവേശമായി. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 130ഓളം താരങ്ങളാണ് ഗ്രീൻഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിലെ അമ്പെയ്ത് മത്സരത്തിൽ പങ്കെടുത്തത്. അണ്ടർ 10, 14, 18, ഓപ്പൺ കാറ്റഗറി വിഭാഗങ്ങളിലായാണ് റീകർവ്, കോമ്പൗണ്ട്, ഇന്ത്യൻ ബോ മത്സരങ്ങൾ സംഘടിപ്പിച്ചത്. തെലങ്കാന, തമിഴ്നാട്, കേരള എന്നിവിടങ്ങളിലെ 20 ഓളം ക്ലബ്ബുകളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒളിമ്പിക് ആർച്ചറി അക്കാദമിയുടെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

കിക്ക്‌ ബോക്സിങ് അസോസിയേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിലാണ് കിക്ക്‌ ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 65 താരങ്ങൾ പങ്കെടുത്തു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള മൂന്ന് റൗണ്ടുകളിലായി 49 ബോകളിലായിട്ടാണ് മത്സരം നടന്നത്.

ഏറ്റവും വലിയ സ്പോർട്സ് എക്സ്പോ തുടങ്ങി

തിരുവനന്തപുരം: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയ സ്പോർട്സ് എക്സ്പോയ്ക്ക് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്പോർട്സ് ഉപകരണ നിർമാതാക്കളുടേയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടേയും 40ഓളം സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. കായിക ഉപകരണങ്ങൾക്ക് പുറമെ ജിം ഉപകരണങ്ങൾ, ഹെൽത്ത് കെയർ, സ്പോർട്സ് ഉപകരണങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്.

പരിമിതമായ സ്ഥലത്തു ഒരേസമയം 16 പേർക്ക് വരെ വ്യായാമം ചെയ്യാൻ കഴിയുന്ന ജിം സംവിധാനം പ്രദർശനത്തിൽ ശ്രദ്ധിക്കപ്പെട്ടു. പൂനെ ആസ്ഥാനമായ സമ്മിറ്റ് സ്പോർട്സ് ആണ് വൈവിധ്യമാർന്ന ഓപൺ ജിം ഉപകരണങ്ങൾ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. വിവിധ കാലാവസ്ഥയിൽ പ്രവർത്തിക്കാൻ കഴിയുന്ന ജിം ഉപകരണങ്ങളുടെ പ്രദർശനവും ഉണ്ട്. ഐ ഐ ടി മദ്രാസിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച നേട്രിൻ ആപ്പിന്റെ ഡെമോൺസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. ഫിറ്റ്നസിൽ നേട്രിൻ തത്സമയ ആപ്പ് ഫിസിയോളജിക്കൽ ഡാറ്റ ട്രാക്കുചെയ്യാൻ സഹായിക്കും. അത് വഴി ഒരാൾക്ക് വ്യായാമ രീതിയിൽ വരുത്തേണ്ട ക്രമീകരണങ്ങൾ ട്രെയ്നറുടെ സഹായമില്ലാതെ ചെയ്യാനാകും. സ്പോർട്സ് മെഡിസിൻ വിഭാഗത്തിലും വ്യത്യസ്തമായ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്. ഉപകരണങ്ങൾക്ക് മികച്ച വിലക്കിഴിവിൽ പൊതുജനങ്ങൾക്ക് വാങ്ങാവുന്നതാണ്. രാവിലെ 9.30 മുതൽ രാത്രി 10 മണി വരെയാണ് പ്രദർശനത്തിന് പ്രവേശനം സൗജന്യമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp