spot_imgspot_imgspot_img

പ്രവാസി ലീഗിൽ നിന്ന് രാജിവെച്ചവർ സി പി എമ്മിൽ ചേർന്നു

Date:

തിരുവനന്തപുരം: പ്രവാസി ലീഗിൽ നിന്ന് രാജിവച്ച് കേരള പ്രവാസി സംഘത്തിൽ അംഗമായവർക്ക് കാട്ടായിക്കോണം വി.ശ്രീധർ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ സ്വീകരണവും അംഗത്വവും നൽകി.പ്രവാസി ലീഗിന്റെ ജനാധിപത്യവിരുദ്ധ നിലപാടിലും പ്രവാസി ക്ഷേമവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് പ്രവാസി ലീഗ് നേതാക്കൾ കൂട്ടമായി രാജിവച്ച് പ്രവാസി ക്ഷേമത്തിനായി മുൻനിരയിൽ പ്രയത്നിക്കുന്ന കേരള പ്രവാസി സംഘത്തിൽ അംഗങ്ങൾ ആയി.

മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം,ദുബായ് കെ.എം.സി.സി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ,മുസ്ലിം ലീഗ് ആഴൂർ പഞ്ചായത്ത് പ്രസിഡന്റ്, മുസ്ലിം ലീഗ് ചിറയിൻകീഴ് നിയമസഭാ മണ്ഡലം സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന ആർ നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീർ,പ്രവാസി ലീഗ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് എ അബ്ദുൾ കരീം,തിരുവനന്തപുരം ജില്ല ജോയിന്റ് സെക്രട്ടറിമാരായ എസ് കമാലുദ്ദീൻ,ആർ എ രതീഷ് കുമാർ,തിരുവനന്തപുരം ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ പി സി നിതിൻ,തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങളായ അബ്ദുൾ ലത്തീഫ്, എസ് ഷംനാദ് ,പ്രവാസി ലീഗ് അംഗങ്ങളായ എ.സുലൈമാൻ, എസ്.എം.സബിൻ, അജ്മൽ ഭായ്, കബീർ, നൗഷാദ് കബീർ, മജീദ് ശാസ്തവട്ടം, മുഹമ്മദ്‌ മുട്ടപ്പലം, സലാഹുദ്ധീൻ, ഷാഫി.എ.ആർ എന്നിവരാണ് കേരള പ്രവാസി സംഘത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചെത്തിയത്.

പ്രവാസി സംഘം ജില്ല പ്രസിഡൻ്റ് നാസർ പൂവച്ചൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ല സെക്രട്ടറി ബി എൽ അനിൽകുമാർ സ്വാഗതം പറഞ്ഞു. യോഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ Ex.MLA യും പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാടും അഭിവാദ്യം ചെയ്ത് സംസാരിച്ചു.പ്രവാസി ലീഗിൻ്റെ മുൻനിര നേതാക്കളായിരുന്ന കലാപ്രേമി ബഷീർ,ആർ നൗഷാദ് എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp