spot_imgspot_imgspot_img

കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രി നിതിൻ ഗദ്ഗരിക്ക് നിവേദനം നൽകി

Date:

തിരുവനന്തപുരം: കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രി നിതിൻ ഗദ്ഗരിക്ക് നിവേദനം നൽകി. നാഷണൽ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് കണിയാപുരം ടൗൺഷിപ്പ് ഏരിയയിൽ കോൺക്രീറ്റ് മതിലുകൾ കെട്ടി പൊക്കുന്നതിന് പകരം തൂണുകളിൽ തീർത്ത എലിവേറ്റഡ് ഹൈവേനിർമ്മിക്കണമെന്നുള്ള ആവശ്യവും, കണിയാപുരത്തെ റെയിൽവേ ഫ്ലൈ ഓവർ ഉടൻ പ്രാവർത്തികമാക്കണവും എന്നാവശ്യപ്പെട്ടാണ് കെ ഡി ഒ കേന്ദ്ര ട്രാൻസ്പോർട്ട് ഹൈവേവികസന മന്ത്രിക്ക് നിവേദനം നൽകിയത്.

നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് നിതിൻ ഗദ്ഗരി ഉറപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിൽ താമസിച്ച സംഘം റെയിൽവേ മന്ത്രി, മൈനോറിറ്റി മന്ത്രി,നാഷണൽ ഹൈവേയുടെയും റെയിൽവേയുടെയും ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി.

കണിയാപുരത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു ഉടനടി പരിഹാരം ഉണ്ടാകും എന്നാണ് ബന്ധപ്പെട്ട മന്ത്രിയും ഉദ്യോഗസ്ഥരും അറിയിച്ചിട്ടുള്ളത്. കണിയാപുരം ഡെവലപ്മെൻറ് ഓർഗനൈസേഷൻ ചെയർമാൻ നൗഷാദ് തോട്ടിൻകര, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് നിസാം, ജനറൽ കൺവീനർ എം കെ നവാസ്, സജീർ മെൻസിറ്റി, വാഹിദ് കൈപ്പള്ളി, ഷഫീഖ് വടക്കതിൽ, നിജാദ് അബ്ദുൽ വഹാബ്, റാസി ദാവൂദ് ഷാജു കരിച്ചാറ എന്നിവരാണ് കേന്ദ്ര മന്ത്രിയെ കാണാനെത്തിയ സംഘത്തിലുണ്ടായിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp