News Week
Magazine PRO

Company

Share This Post
spot_imgspot_img

തുല്യതാ കോഴ്‌സുകളിൽ രജിസ്‌ട്രേഷൻ ആരംഭിച്ചു

Date:

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേയ്ക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്.

പത്താംതരം പാസായ 22 വയസ് പൂർത്തിയായവർക്കും പ്ലസ് ടു / പ്രീഡിഗ്രി തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹത ഉണ്ടായിരിക്കും.

പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1,950 രൂപയും, ഹയർ സെക്കൻഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്‌ട്രേഷൻ ഫീസും കോഴ്‌സ് ഫീസുമുൾപ്പെടെ 2,600 രൂപയുമാണ്. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. അവർക്ക് രജിസ്‌ട്രേഷൻ ഫീസിനത്തിൽ പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും അടച്ചാൽ മതിയാകും.

40% കൂടുതൽ അംഗവൈകല്യമുള്ളവർക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല. ട്രാൻസ്‌ജെൻഡർ പഠിതാക്കൾക്കും രജിസ്‌ട്രേഷൻ ഫീസും കോഴ്‌സ് ഫീസും നൽകേണ്ടതില്ല. ട്രാൻസ് ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പ്രതിമാസ സ്‌കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1,000 രൂപാ വീതവും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1,250 രൂപാ വീതവും പഠനകാലയളവിൽ ലഭിക്കും. നാലാംതരം, ഏഴാംതരം തുല്യതാ കോഴ്‌സുകളിലേക്ക് ഫീസ് അടയ്‌ക്കേണ്ടതില്ല.

വിശദ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത തുടർ/ വികസന വിദ്യാകേന്ദ്രങ്ങളേയോ സമീപിക്കേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

മാർച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാവുന്നതാണ്. http://www.literacymissionkerala.org എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 95264 13455, 9947528616 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു

തിരുവനന്തപുരം: മുതലപൊഴിയിൽ സംഘർഷം രൂക്ഷമാകുന്നു. മുതലപൊഴിയിൽ അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനായിട്ടുള്ള...

സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ  മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ...

മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധം ശക്തം

ചിറയിൻകീഴ്: മുതലപ്പൊഴി മണൽ നീക്കം വൈകുന്നതിൽ പ്രതിഷേധിച്ച് വൻ പ്രതിഷേധമാണ് പ്രദേശത്ത്...

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന...
Telegram
WhatsApp
06:26:21