spot_imgspot_imgspot_img

വിദ്യാർത്ഥിനിയെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

Date:

പോത്തൻകോട്: വിദ്യാർത്ഥിനിയെ കെഎസ്ആർടിസി ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വെള്ളനാട് സ്വദേശി രതീഷ് കുമാറാണ് (48) പിടിയിലായത്. പോത്തൻകോട് പോലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വെമ്പായം തേക്കടയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം നടന്നത്. നെടുമങ്ങാട് നിന്നും മുരുക്കുംപുഴയിലേക്ക് പോയ ബസിലാണ് സംഭവം നടന്നത്. ബസ് പോത്തൻകോട് ബസ് സ്‌റ്റോപ്പിൽ നിർത്തി 19 കാരി ഇറങ്ങുന്നതിനിടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മാത്രമല്ല വിദ്യാർഥിനിയെ ഇയ്യാൾ കടന്നുപിടിച്ചുവെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടി. സംഭവത്തിനുശേഷം ഇയാൾ പോത്തൻകോട് മേലെമുക്ക് ഭാഗത്തേക്ക് കടന്നു കളഞ്ഞുവെന്നാണ് അറിഞ്ഞത്. ഇയാൾ പോത്തൻകോട് ജോലി ചെയ്തു വരികയായിരുന്നു.തുടർന്ന് ഉടൻതന്നെ പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോത്തൻകോട് പോലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ പോത്തൻകോട് ജോലിക്ക് എത്തിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നെടുമങ്ങാട് ഡിവൈ എസ് പി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പോത്തൻകോട് എസ് എച്ച് ഒ രാജേന്ദ്രൻ നായർ,എസ് ഐ സായി സേനൻ, സി പി ഒ മാരായ വിനിഷ്, ഗോകുൽ, അരുൺ,അഖിൽ, ശ്രീലേഖ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...
Telegram
WhatsApp