spot_imgspot_imgspot_img

കഴക്കൂട്ടം ക്യാപിറ്റൽ ടവർ ഹോട്ടൽ മുറിയിൽ ഐ.ടി ജീവനക്കാരൻ മരിച്ച നിലയിൽ

Date:

കഴക്കൂട്ടം: ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് പെൺ സുഹൃത്തിന് ഈമെയിൽ സന്ദേശം അയച്ച ശേഷം ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. ടെക്നോപാർക്ക് ഐക്കൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആന്റണിയെ (30) ആണ് കഴക്കൂട്ടം കുളങ്ങര ക്ഷേത്ര കുളത്തിന് സമീപമുള്ള  ക്യാപിറ്റൽ ടവർ ഹോട്ടൽ മുറിയിൽ ജീവനൊടുക്കിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് മൂടിയ ശേഷം കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.

എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് മരിച്ച നിഖിൽ ആന്റണി. ഒന്നര വർഷമായി സഹോദരൻ അഖിൽ ആന്റണിമൊത്ത് ചേങ്കോട്ടുകോണം ആനന്ദേശ്വരത്താണ് വാടകയ്ക്ക് താമസിക്കുകായിരുന്നു. ഇരട്ടകളായ ഇരുവരും ടെക്നോപാർക്കിലെ ഒരേ കമ്പനിയിലാണ് ജോലി ശനിയാഴ്ച ആറരയോടെയാണ് നിഖിൽ ഹോട്ടൽ മുറിയെടുത്തത്. അതിനുശേഷമാണ് രാത്രിയോടെയാണ് ലാപ് ടോപ്പിൽ നിന്ന് പെൺ സുഹൃത്തിന് ഈമെയിൽ സന്ദേശം അയച്ചത്. പെൺ സുഹൃത്തിന് ലഭിച്ച പൊലിസിന് ലഭിച്ചതോടെയാണ് കഴക്കൂട്ടം പൊലീസ് ഇന്ന് പുലർച്ചെയാടെ ഹോട്ടലിൽ എത്തിയത്. നിഖിൽ താമസിച്ചിരുന്ന ഹോട്ടൽ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലയിലായിരുന്നു.

തന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ലെന്ന് എഴുതിയ ആത്മാഹത്യാ കുറിപ്പും മുറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. വേറിട്ട രീതിയിലെ മരണമായതിനാൽ ഫോറൻസിക് സയൻ്റിഫിക് പരിശോധനകൾക്കു ശേഷമാണ് ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചത്. അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നയനയാണ് സഹോദരി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp