spot_imgspot_imgspot_img

തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മർദനം. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്‌സ് കോൺവെന്റിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന സ്‌നേഹ ഭവനിലെ കുട്ടിയ്ക്കാണ് മർദ്ദനമേറ്റതെന്നാണ് വിവരം. സ്നേഹഭവനിലെ സിസ്റ്റർ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്. തിരുവല്ല മേപ്രാൽ സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. 2023 ജൂൺ 27നാണ് സ്‌നേഹ ഭവനിൽ കുട്ടിയെ എത്തിച്ചത്. ഇതിനു മുൻപും കുട്ടിയെ മർദിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. നേരത്തെ ക്രിസ്‌തുമസ്‌ അവധിയ്ക്കായി വീട്ടിലേക്ക് കുട്ടിയെ കൂട്ടികൊണ്ടു വന്നപ്പോൾ ഇത്തരത്തിൽ ശരീരത്തിൽ പാട് കണ്ടിരുന്നു. സ്നേഹഭവനിലെ സിസ്റ്ററിനോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ അച്ചടക്ക നടപടിയുടെ ഭാഗമായി തല്ലിയതാണെന്നും ക്ഷമിക്കണമെന്നും ഇവർ മാതാപിതാക്കളോട് പറഞ്ഞു.

തുടർന്ന് കുട്ടിയെ വീണ്ടും സ്നേഹഭവനിൽ കൊണ്ടാക്കുകയും ഈസ്റ്ററിന്റെ അവധിയ്ക്കായി വീണ്ടും വീട്ടിലേക്ക് കൊണ്ട് വന്നപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ശ്രദ്ദയിൽപ്പെട്ടത്. ഉടൻ തന്നെ കുട്ടിയെ പത്തനംതിട്ടയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. തുടർന്ന് ഡോക്ടറുടെ സഹായത്തോടെയാണ് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...
Telegram
WhatsApp