spot_imgspot_imgspot_img

ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന കേസ്; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി

Date:

തൃശൂർ: തൃശൂരിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇന്നലെ രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദിനെ ഒഡീഷാ സ്വദേശിയായ രജനീകാന്ത ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് ഓടുന്ന ട്രെയിനില്‍ നിന്ന് വിനോദിനെ തള്ളിയിട്ട് ഇയാൾ കൊലപ്പെടുത്തിയത്.

സംഭവത്തിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത്‌ പ്രതിയെ അറസ്റ്റ് ചെയ്തു. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. രജനികാന്ത കുന്നംകുളം ബാറിലെ ജീവനക്കാരനായിരുന്നു. സംഭവം നടന്ന സമയം ഇയാൾ മദ്യലഹരിയിലായിരുന്നു.

ഇന്നലെ രാത്രി ഏഴരയോടെ മുളങ്കുന്നത്തുകാവ് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനു താഴെയുള്ള ട്രാക്കില്‍വെച്ചാണ് സംഭവം. എറണാകുളത്ത് നിന്ന് പട്‌നയ്ക്കു പുറപ്പെട്ട പട്‌ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് അപകടം നടന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...
Telegram
WhatsApp