spot_imgspot_imgspot_img

ലോക്സഭ തിരഞ്ഞെടുപ്പ്: ഇതുവരെ 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇതുവരെ 87 സ്ഥാനാർത്ഥികൾ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. പല സ്ഥാനാർത്ഥികളും ഒന്നിൽ കൂടുതൽ നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. ആകെ 152 പത്രികകൾ ഇന്നലെ മാത്രം ലഭിച്ചു. നാമനിർദ്ദേശ പത്രികകളുടെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 5, ആറ്റിങ്ങൽ 7, കൊല്ലം 5, പത്തനംതിട്ട 6, മാവേലിക്കര 3, ആലപ്പുഴ 7, കോട്ടയം 11, ഇടുക്കി 10, എറണാകുളം 7, ചാലക്കുടി 6, തൃശൂർ 13, ആലത്തൂർ 4, പാലക്കാട് 4, പൊന്നാനി 7, മലപ്പുറം 9, കോഴിക്കോട് 9, വയനാട് 7, വടകര 5, കണ്ണൂർ 17, കാസർകോട് 10.

മാർച്ച് 28 ന് നാമനിർദ്ദേശ പത്രികാ സമർപ്പണം തുടങ്ങിയതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 143 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ ആകെ ലഭിച്ചത് 234 നാമനിർദ്ദേശ പത്രികകളാണ്. ഇതുവരെ ഏറ്റവുമധികം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത് കൊല്ലത്തും തൃശൂരുമാണ്(11 വീതം). കാസർകോടും കണ്ണൂരും 10 സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. ഏറ്റവും കുറച്ച് സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് പത്തനംതിട്ടയിലാണ്(3).

നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെ പത്രികകൾ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഏപ്രിൽ 5 ന് നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp