
കോഴിക്കോട്: കോഴിക്കോട് ബാലവിവാഹം നടന്നതായി പരാതി. കോഴിക്കോട് ഏലത്തൂരിലാണ് ബാലവിവാഹം നടന്നതായി പരാതി ലഭിച്ചത്.സംഭവത്തിൽ കേസെടുത്ത് ഏലത്തൂർ പോലീസ്. തമിഴ്നാട് സ്വദേശിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 15 വയസുള്ള പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
പെൺകുട്ടി തമിഴ്നാട് സ്വദേശിയാണ്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയും ഇരുപത്തിയെട്ടുകാരനായ യുവാവും കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇവർ വിവാഹിതരാണെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. എന്നാണ് വിവാഹം നടന്നതെന്നോ എവിടെ വച്ചാണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷണം നടത്തുകയാണ്.







