spot_imgspot_imgspot_img

പാനൂർ സ്ഫോടനം; നാല് പേർ പോലീസ് കസ്റ്റഡിയിൽ

Date:

കണ്ണൂർ: കണ്ണൂർ പാനൂർ സ്ഫോടനത്തിൽ നാല് പേർ പോലീസ് കസ്റ്റഡിയിൽ. സായൂജ്, ഷിബിന്‍ലാല്‍, അരുണ്‍, അതുല്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. സ്ഫോടനം നടന്ന സമയം ഇവർ നാല് പേർ അവിടെ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരിൽ ഒരാൾ സംഭവം നടന്ന ഉടനെ ട്രെയിൻ കയറി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ഇയാളെ പാലക്കാട് വച്ച് ഇന്നലെ രാത്രി പോലീസ് പിടികൂയിരുന്നു.

സായൂജിൽ നിന്നാണ് മറ്റു മൂന്ന് പേരിലേക്ക് പോലീസ് എത്തിയത്. സംഭവം നടന്ന സമയത്ത് അവിടെ എട്ടു പേർ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതിൽ മരിച്ച ഷെറിനും പരിക്കേറ്റ വിനീഷും മാത്രമാണ് ടെറസിൽ ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രാത്രി ഒരു മണിക്കായിരുന്നു സ്ഫോടനം നടന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് പോലീസ് എത്തുകയാണ്. സമീപജില്ലകളിലെ ആശുപത്രികളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...
Telegram
WhatsApp