spot_imgspot_img

“സ്നേഹ സാന്ത്വനം – പെരുമാതുറ”പദ്ധതിക്ക് പെരുമാതുറയിൽ തുടക്കമായി

Date:

ചിറയിൻകീഴ് : കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന തീരദേശജനതക്ക് കൈതാങ്ങാകുക എന്ന ലക്ഷ്യത്തോടെ മുസ്‌ലിം ലീഗ് ആവിഷ്കരിച്ച ” ശിഹാബ് തങ്ങൾ സ്നേഹ സാന്ത്വനം ” പദ്ധതിക്ക് പെരുമാതുറയിൽ തുടക്കമായി .അനാഥകുട്ടികൾക്ക് പെരുന്നാൾ വസ്ത്രം, ചികിത്സ ധനസഹായം, ധാന്യ കിറ്റുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വിതരണം ചെയ്തു.

അബൂദാബി കെ എം സി സി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടേയും പ്രവാസി സുഹൃത്തുക്കളും സൈബർ രംഗത്തെ നല്ല മനസ്സുകളുടെയും സഹകരണത്തോടെയാണ് മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

സ്നേഹ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് പെരുമാതുറ മേഖലാ പ്രസിഡൻ്റ് എം.എസ് കമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. മേഖലാ ജനറൽ സെക്രട്ടറി ഷാഫി പെരുമാതുറ സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. അബുദാബി കെഎംസിസി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ നാല് രോഗികൾക്കായുള്ള ചികിത്സാധന സഹായം മണ്ഡലം പ്രസിഡൻറ് ചാന്നാങ്കര എംപി കുഞ്ഞ് വിതരണം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, തൗഫീഖ് നവാസ് മാടൻവിള സിയാദ് കഠിനംകുളം എസ് ടി യു മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സജീബ് പുതുക്കുറിച്ചി, അൻസർ പെരുമാതുറ തുടങ്ങിയവർ സംസാരിച്ചു. മുസ്ലിം ലീഗ് മേഖല ട്രഷറർ ഫസൽഹഖ് നന്ദിയും പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു. ജീവനക്കാരന്...

വർക്കലയിൽ അച്ഛൻ മകളെ അതിക്രൂരമായി പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ഒൻപതാം...
Telegram
WhatsApp