spot_imgspot_imgspot_img

പോത്തൻകോട് വളർത്തു നായയെ കുത്തി പരിക്കേൽപ്പിച്ചു

Date:

തിരുവനന്തപുരം: കാട്ടായിക്കോണത്ത് വളർത്തു നായയെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. അക്രമി കൈയിലുണ്ടായിരുന്ന കത്തികൊണ്ട് നായയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. നരിക്കൽ സ്വദേശിനി മിനി സുരേഷിൻ്റെ പഗ്ഗ് ഇനത്തിലെ വളർത്തു നായയെയാണ് ആക്രമിച്ചത്. ഇതു തടയാൻ ശ്രമിച്ച വീട്ടമ്മയെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

നിരവധി കേസുകളിൽ പ്രതിയായ ശ്രീകാന്ത് ആണ് വീട്ടുമുറ്റത്ത് നിന്ന വളർത്തു നായയെ ആക്രമിച്ചതെന്നാണ് മിനി പറയുന്നു. നായയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മിനിയെ ശ്രീകാന്ത് കത്തി കാട്ടി ഭീഷണിപ്പെടുത്തി.

തുടർന്ന് മിനി പോലീസിൽ പരാതി കൊടുത്തു. എന്നാൽ പോലീസിൽ പരാതി നൽകിയതിന് കൂട്ടാളികളായ ക്രിമിനലുകൾ വീട്ടിലെത്തി ഭീഷണിയും തെറിവിളിയും നടത്തി. ഇന്നലെ രാത്രി ശ്രീകാന്തിൻ്റെ കൂട്ടാളികൾ ഇവരുടെ വീട്ടിനു മുന്നിലെത്തി ബോംബെറിയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടർന്ന് മിനി പോലീസിനെ വിളിച്ചു വരുത്തി. പക്ഷെ പോലീസ് എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടും എന്നും പോലീസ് അറിയിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി

പോലീസിനെ വെട്ടിക്കാൻ യൂബർ ടാക്സി; 6 കിലോ കഞ്ചാവുമായി രണ്ടുപേർ കഴക്കൂട്ടത്ത്...

1

പള്ളിത്തുറ വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ: അവലോകന യോഗം ചേർന്നു; ആഗസ്റ്റ് 30-ന്...

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...
Telegram
WhatsApp