spot_imgspot_imgspot_img

കഴക്കൂട്ടത്തെ കവർച്ചയ്ക്ക് പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച

Date:

കഴക്കൂട്ടത്തെ വ്യാപാരിയുടെ വീട് കവർച്ചയ്ക്ക്  പിന്നാലെ കണിയാപുരത്തെ വ്യാപാരിയുടെ വീട്ടിലും കവർച്ച. വ്യാപര വ്യവസായി ഏകോപന സമിതിയുടെ കണിയാപുരം യൂണിറ്റ് പ്രസിഡന്റും കണിയാപുരം ആലുംമൂട്ടിൽ അജില ഫുഡ്‌വെയർ കടയുടമ പി. ഷറഫുദീന്റെ പള്ളിപ്പുറത്തെ വീട്ടിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്.

രണ്ടര പവന്റെ ലോക്കറ്റ് അടക്കമുള്ള ആഭരണങ്ങളും റാഡോ വാച്ചും ഒരു ലക്ഷത്തോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. വീടിന്റെ രണ്ടാം നിലയുടെ വാതിൽ തകർത്ത് അകത്ത് കടന്ന കള്ളൻ മുറികൾ കുത്തി തുറന്ന് സാധനങ്ങൾ വലിച്ചു വാരി വിതറിയ ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവുമാണ് അപഹരിച്ചത്. ഷറഫുദീയനും കുടുംബവും വീട് പൂട്ടി ഇന്നലെ രാത്രിയോടെ മകളുടെ അമ്പലത്തറിയിലുള്ള വീട്ടിൽ പോയിരുന്നു. ഇന്ന് പുലർച്ചെ എത്തിയപ്പോഴാണ് വീടിന്റെ മുൻ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടത്.

വീടിനകത്ത് ആരോ ഉണ്ടെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീടിന്റെ വശത്ത് നിന്ന് മുകളിലോട്ട് നോക്കിയപ്പോഴാണ് മുകളിലെത്തെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും കവർച്ച നടന്ന വിവരം അറിയുന്നത്. മംഗലപുരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് കഴക്കൂട്ടത്തെ കെട്ടിടത്തിൽ എന്റർപ്രൈസസ് ഉടമ ശ്യാംലാലിന്റെ വിളയികുളത്തെ വീട്ടിൽ നിന്ന് 35 പവൻ കവർച്ച ചെയ്തിരുന്നു. അതിലും മോഷ്ടാക്കാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചൈനയുമായുള്ള തര്‍ക്കം തീര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു; ആരോപണങ്ങള്‍ തള്ളി ജനറല്‍ നരവനെ

ന്യൂഡല്‍ഹി: തന്റെ വിവാദമായ പുസ്തകത്തിലെ വിവാദ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ കരസേനാ...

ഐഎസ്എല്‍: തുടര്‍ ജയങ്ങളുമായി മിന്നി കേരള ബ്ലാസ്റ്റേഴ്‌സ്; പോയിന്റ് പട്ടികയില്‍ മുന്നേറ്റം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം തട്ടകത്തില്‍ ജയത്തോടെ ആധിപത്യം ഉറപ്പിച്ച്...

മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ...

ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴ്; ആ ഡോക്ടര്‍ ഒന്നു നോക്കിയിരുന്നെങ്കില്‍..; റിപ്പോര്‍ട്ട് തേടി ഡിഎംഒ

തിരുവനന്തപുരം: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ ചിറയിന്‍കീഴിലെ...
Telegram
WhatsApp