spot_imgspot_imgspot_img

ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരു മരണം

Date:

കോഴിക്കോട്: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ അപകടം. സംഭവത്തിൽ ഒരു മരണം. നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ സ്ലീപ്പര്‍ ബസാണ് അപകടത്തിൽപ്പെട്ടത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം വച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് വണ്ടി മറിഞ്ഞത്.

ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കൊല്ലം ആലങ്ങോട് സ്വദേശി അമലാണ് മരിച്ചത്. വണ്ടി മറിഞ്ഞപ്പോൾ ഇയാൾ വാഹനത്തിനടിയിൽ പെട്ടുപോകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ അമൽ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

ഡ്രൈവർ ഉറങ്ങിപോയതാണ് അപകടം കാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp