spot_imgspot_imgspot_img

തിരുവനന്തപുരം വെട്ടുകാട് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

Date:

കഴക്കൂട്ടം: തിരുവനന്തപുരം വെട്ടുകാട് ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഫിഷറീസ് വകുപ്പിൻ്റെ ജീപ്പാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.

തൃശൂർ ചാലക്കുടി സ്വദേശിയും കൊച്ചു വേളിയിൽ വാടകയ്ക്ക് താമസിക്കുന്ന ബേബി (58) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം വെട്ടുകാട് പള്ളിക്കു സമീപത്തുവച്ച് ഓട്ടോയും ജീപ്പും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.

ജീപ്പ് അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ജീപ്പ് ഓട്ടോയുമായി ഇടിച്ച് ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് പൂർണ്ണമായും തകരുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബേബിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉടൻ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മഞ്ചു, മകൾ: അയറിൽ കെ ബേബി,ആൻലിൻ കെ ബേബി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp