spot_imgspot_imgspot_img

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

Date:

കൊല്ലം: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. ശ്രീജു (46)ആണ് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത്. മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊല്ലം പറവൂർ പൂതക്കുളത്താണ് സംഭവം നടന്നത്. ഭാര്യ പ്രീതയെയും (39), മകൾ ശ്രീനന്ദയെയും (14) ശ്രീജു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീരാഗ് (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ശ്രീജുവും ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷമാണ് ഇയാൾ ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പൂതക്കുളം കൃഷിഭവനത്തിന് സമീപമുല്ല വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയത്. കടബാധ്യതയാണ് ഇത്തരത്തിൽ ക്രൂര കൃത്യം നടത്താൻ കാരണമെന്നാണ് പ്രാഥമിക വിവരം.

രാവിലെ വീട് തുറക്കാത്തതിനെ തുറന്ന് അടുത്ത വീട്ടില്‍ താമസിക്കുന്ന സഹോദരന്‍ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രീതയുടെയും ശ്രീനന്ദയുടെയും ജീവൻ രക്ഷിക്കാനായില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp