spot_imgspot_imgspot_img

വിരമിക്കൽ പ്രഖ്യാപിച്ച് ഫുട്ബോൾ താരം സുനിൽ ഛേത്രി

Date:

മുംബൈ: അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റൻ സുനില്‍ ഛേത്രി. കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷംവിരമിക്കുമെന്ന് വ്യക്തമാക്കി സുനിൽ ഛേത്രി. ജൂണ്‍ ആറിനാണ് മത്സരം. സോഷ്യൽ മീഡിയയിലൂടെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

ഇന്ത്യക്കായി 145 മത്സരങ്ങളാണ് 39 കാരനായ ഛേത്രി ഇതുവരെ കളിച്ചത്. മാത്രമല്ല ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമാണ്. 94 ഗോളാണ് 150 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് താരം സ്വന്തമാക്കിയത്.

2005 ജൂണ്‍ 12-ന് പാകിസ്താനെതിരേയുള്ള സൗഹൃദ മത്സരമായിരുന്നു ഛേത്രിയുടെ ആദ്യ മത്സരം. തുടർന്നുള്ള 19 വർഷത്തെ കരിയറാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. 2011ല്‍ അര്‍ജുന അവാര്‍ഡും 2019ല്‍ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് തവണ എഐഎഫ്എഫ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രിക്ക് ലഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp