spot_imgspot_imgspot_img

തിരുവനന്തപുരത്ത് വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് ഭര്‍ത്താവ്

Date:

തിരുവനന്തപുരം: വനത്തിനകത്ത് വെച്ച് ഭാര്യയുടെ കാലില്‍ ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് ഭര്‍ത്താവ്. തിരുവനന്തപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.

മൈലമൂട് സ്വദേശി ഷൈനിയ്ക്കാണ് പരിക്കേറ്റത്. പാലോട് പച്ച സ്വദേശി സോജിയെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു. സോജിയും ഷൈനിയും കുറച്ച് നാളായി പിണക്കത്തിലായിരുന്നു. ഇരുവരും മാറിയായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ഇരുവരും തമ്മിൽ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഇന്ന് രാവിലെ ഭാര്യയെ ഫോണില്‍ വിളിച്ച് കരുമണ്‍ കോട് വനത്തില്‍ വരാന്‍ സോജി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഷൈനി വനത്തിലേക്ക് എത്തിയത്. എന്നാൽ ഇരുവരും തമ്മിൽ അവിടെ വച്ച് വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഇയാൾ കൈയില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഭാര്യയുടെ കാലില്‍ അടിക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച്...

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 99.07 % വിജയശതമാനം

തിരുവനന്തപുരം: 2025-26 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ...

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബത്തെ ഷോക്കടിപ്പിച്ച് കൊല്ലാൻ ശ്രമമെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. മീറ്ററില്‍...

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

തിരുവനനന്തപുരം: മേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍. രാവിലെ...
Telegram
WhatsApp