
തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ ഗവർണർ നാമനിർദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നാല് പേരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തത്. ഇതാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്.
പുതിയ നാമനിർദേശം ആറാഴ്ചയ്ക്കകം നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അതെ സമയം സർക്കാർ നോമിനേറ്റ് ചെയ്ത രണ്ട് പേരുടെ നിയമനം ഹൈക്കോടതി ശരിവെച്ചു.


