spot_imgspot_imgspot_img

ഗെയിംസോണില്‍ വന്‍ തീപിടുത്തം: കുട്ടികളുൾപ്പെടെ നിരവധി മരണം

Date:

ഗാന്ധിനഗര്‍: ഗെയിംസോണില്‍ വന്‍ തീപിടുത്തം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കുട്ടികളുൾപ്പെടെ 22 പേർ മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.

ഗുജറാത്തിലെ ടിആര്‍പി ഗെയിംസോണിലാണ് തീപിടുത്തമുണ്ടായിരുന്നത്. സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.മാത്രമല്ല ഗെയിം സോണിലെ മുഴുവന്‍ സൗകര്യങ്ങളും അഗ്‌നിക്കിരയായി. ഇതേ തുടർന്ന് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.സംഭവത്തില്‍ സ്ഥാപന ഉടമ ഭൂപേന്ദ്ര സിങ് സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങിയെന്ന് രാജ്‌കോട്ട് പൊലീസ് കമ്മിഷണര്‍ പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp